ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. കോടിയേരിക്കും പിണറായി വിജയനുമാണ് കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുകയെന്ന് പറഞ്ഞ സുധാകരന് തന്റെ തലയില്‍ അത് വെയ്ക്കാന്‍ നോക്കേണ്ടന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് എതിരെയുള്ള അക്രമത്തില്‍ ആശങ്കയില്ലെന്നും ഇന്നും ഇന്നലെയും ആരംഭിച്ചതല്ല അതെന്നും പറഞ്ഞു. തീപ്പന്തം കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കെ സുധാകരന് ഓര്‍മപ്പെടുത്തി.
കേരളത്തിലെ കോളെജുകളും ഹോസ്റ്റലുകളും ഗുണ്ടാ ഓഫീസുകളാക്കിത് എസ്.എഫ്.ഐയാണെന്ന് പറഞ്ഞ സുധാകരന്
ക്യാമ്പസുകള്‍ അക്രമത്തിന്റെ വിളനിലമാക്കിയത് അവരാണെന്നും കുറ്റപ്പെടുത്തി. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുണ്ടെന്നും സി.പി.എമ്മാണ് കലാപത്തിന്റെ കത്തികള്‍ ആദ്യം താഴെ വെക്കെണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കൊലപാതകത്തെ പറ്റി പാര്‍ട്ടി പഠിക്കുമെന്നും റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ പ്രതികരണം നടത്തുമെന്നും കെ സുധാകരന് അവകാശപ്പെട്ടു.