X

എ.കെ.ജി സെന്റര്‍: പടക്കമേറിനു പിന്നില്‍ ഇ.പിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെയുണ്ടായ പടക്കമേറിനു പിന്നില്‍ ഇ.പി ജയരാജനാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പൊലീസ് പ്രതിയെ പിടിക്കാത്തത് ഇ.പിക്ക് പങ്കുള്ളതിനാലാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സ്വയം ആസൂത്രണം ചെയ്തിട്ട് ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ്സുകാരാണെന്ന് ആരോപണം നടത്തിയതിലൂടെ ഇപി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ജയരാജനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Chandrika Web: