X

ശുഹൈബ് വധത്തില്‍ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ശുഹൈബിനെ ജയിലില്‍ ആക്രമിക്കാന്‍ ജയില്‍ അധികൃതര്‍ ഒത്താശ ചെയ്തുവെന്ന് സുധാകരന്‍ പറഞ്ഞു. ശുഹൈബിനെ സബ്ജയിലില്‍ നിന്നും ചട്ടം ലംഘിച്ച് സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ജയില്‍ ഡി.ജി.പിയുടെ ഇടപെടല്‍ മൂലമാണ്. ശുഹൈബിന് നേരെ വധഭീഷണി ഉണ്ടെന്ന കാര്യവും പൊലീസ് അവഗണിച്ചു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച പൊലീസുകാരില്‍ വിശ്വാസമില്ല. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

chandrika: