ഈ ഡിസംബര്‍ 18ന് കെറെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം നടത്തും. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനാണ് അറിയിച്ചത്.
ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുക്കുക രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. എറണാകുളം കളക്ടറേറ്റിന് മുന്നിലാണ് ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ ഉദ്ഘാടനം ചെയ്യും. കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം ചെയ്യും.