X

വീണ്ടും കെ റെയില്‍ സര്‍വേ: തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും; കരിച്ചാറയില്‍ സംഘര്‍ഷം

പാര്‍ട്ടി കോണ്‍ഗ്രസ് കാലത്ത് നിര്‍ത്തിവച്ച സില്‍വര്‍ ലൈന്‍ സര്‍വേ വീണ്ടും തുടങ്ങി.ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കെറെയില്‍ പദ്ധതിയാക്കുളള സര്‍വേ കല്ലിടല്‍ ആരംഭിച്ചു.തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറിയലാണ് കല്ലിടനായി ഉദ്യോഗസ്ഥരെത്തിയത്.എന്നാല്‍ കല്ലിടല്ലിനെതിരെ പ്രതിഷേധം ശക്തമാണ്.നാട്ടുകാരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേത്യത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് ആക്രമിച്ചു, ബലം പ്രയോഗിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ശക്തമാണ്.ഇത് വ്യക്തമാകുന്ന നിരവധി ദ്യശങ്ങളും സ്ഥലത്ത് നിന്ന് വരുന്നുണ്ട്.സ്ഥലത്ത് സംഘര്‍ഷവസ്ഥ നിലനില്‍ക്കുകയാണ്.

എന്നാല്‍ പ്രതിഷേധം കനത്തതോടെ ഉദോ്യഗസ്ഥര്‍ മടങ്ങിയിട്ടുണ്ട്.എന്നാല്‍ ഒരു മാസത്തിന് ശേഷമാണ് സില്‍വര്‍ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ഒഴിവാക്കാന്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

 

Chandrika Web: