X

സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത് വരെ സമരവുമായി മുന്നോട്ടെന്ന് കെ റെയില്‍ സമരസമിതി

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സമരസമിതി ചെയര്‍മാന്‍ ടി ടി ഇസ്മായില്‍.പദ്ധതി അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത് വരെയും,സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുന്നത് വരെയും ജാഗ്രതയോടെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വേട്ട അവസാനിപ്പിച്ചെന്നു ഇരയെ ബോധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കീഴ്പ്പെടുത്താന്‍ എളുപ്പമാവും, ഇരയുടെ സ്വാഭാവികമായ അലസത വേട്ടക്കാരന്‍ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ പൂര്‍ണ്ണരൂപം.

ഇരയുടെ അതിശക്തമായ പ്രതിരോധത്തിന് മുന്‍പില്‍ പലതവണ അടിപതറിയ വേട്ടക്കാരന്‍ അടവുകള്‍ പലതും തരാതരം പയറ്റിയിട്ടും രക്ഷയില്ലെന്ന് കാണുമ്പോള്‍ രണ്ടടി പുറകോട്ട് വെക്കുന്നത് സ്വാഭാവികം. വേട്ട അവസാനിപ്പിച്ചെന്നു ഇരയെ ബോധിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കീഴ്പ്പെടുത്താന്‍ എളുപ്പമാവും, ഇരയുടെ സ്വാഭാവികമായ അലസത വേട്ടക്കാരന്‍ ബുദ്ധിപരമായി ഉപയോഗപ്പെടുത്തും.

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയത് ഇതാണ്. പുറകോട്ടു പോകലിലൂടെ കബളിപ്പിച്ചു കീഴടക്കാം എന്ന കുബുദ്ധിയില്ലെങ്കില്‍ കൊള്ളാം… പദ്ധതി അവസാനിപ്പിച്ചു എന്ന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുന്നത് വരെയും, സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുന്നത് വരെയും ജാഗ്രതയോടെ ഞങ്ങളിവിടെത്തന്നെ കാണും അതി ശക്തമായ സമരവുമായി…

Test User: