X

കെ റെയില്‍ കല്ലിടല്‍; കോഴിക്കോടും എറണാകുളത്തും പ്രതിഷേധം

കെ റെയില്‍ കല്ലിടലിനെതിരെ ഇന്നും വ്യാപക പ്രതിഷേധം. കോഴിക്കോട് കല്ലായിയില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. മുദ്രാവാക്യ വിളികളുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കാളിയാകുന്നവുന്നുണ്ട്. എന്നാല്‍ പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കുന്ന സമീപനമാണ് കാണാനാവുന്നത്. ഇതിനിടയിലും ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

അതേസമയം എറണാകുളം തിരുവാങ്കുളം മാമലയിലും പ്രതിഷേധം തുടരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ഇന്നലെ സ്ഥാപിച്ച കല്ലുകള്‍ പിഴുതി മാറ്റിയ നിലയില്‍. എന്നാല്‍ പിഴുതുമാറ്റിയത് ആരെന്നതില്‍ വ്യക്തതയില്ല.

യുഡിഎഫ് നേതാക്കള്‍ മാടപ്പള്ളിയിലേക്ക് ഇന്ന് ഉച്ചയോടെ എത്തും.അവിടെ മര്‍ദ്ദനമേറ്റ സ്ത്രീകളുമായും കുട്ടികളുമായും നാട്ടുകാരുമായും സംസാരിച്ച് സമരം ശക്തിപ്പെടുത്തും. സില്‍വര്‍ ലൈനിന് എതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന നൂറ് ജനകീയ സദസുകളുടെ ഉദ്ഘാടനം നാളെ നടക്കും. സില്‍വര്‍ ലൈന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ സമരം തുടരും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Test User: