X

തുടങ്ങിയത് തന്നെ തീര്‍ക്കുന്നില്ല,ആദ്യം അത് തീര്‍ക്ക് എന്നിട്ടാകാം കെ റെയില്‍;വ്യപാക പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കെ ഫോണ്‍ യാഥാര്‍ത്ഥ്യമാകുന്ന വെറുംവാക്ക് പോലെ 2020 മെയ് മാസത്തില്‍ ജലപാത പൂര്‍ത്തിയാക്കുമെന്ന ഒന്നാം പിണറായി സര്‍ക്കാറിന്റെ വാക്കും വെറുംവാക്കായി. കോവളം-കാസര്‍കോട് ദേശീയ ജലപാത 2020ല്‍ പൂര്‍ത്തീകരിക്കാന്‍ 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതക്ക് വേണ്ടി സര്‍വ്വേ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍ എല്ലാം വെറും വെക്കായി. 2017 ഒക്ടോബര്‍ 24ന് ചേര്‍ന്ന കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ബോര്‍ഡ് യോഗമാണ് ജലപാത സംബന്ധിച്ച് തീരുമാനമെടുത്തിരുന്നത്.

കെ റെയില്‍ ഉടന്‍ നടപ്പാക്കുമെന്ന വാഗ്ദാനവുമായി യുദ്ധസന്നാഹനങ്ങളോടെ കുറ്റി നാട്ടല്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് 2017ലെ ഈ വാഗ്ദാനം പൊന്തിവരുന്നത്. റോഡിലെ കുഴികള്‍ മര്യാദക്ക് ശരിയാക്കാനോ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഫണ്ട് വകയിരുത്തിയ റോഡുകളുടെ പണി തുടങ്ങാനോ സാധിക്കാത്ത സര്‍ക്കാര്‍ 11 ജില്ലകളില്‍നിന്ന് 1126 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് ആയിരക്കണക്കിന് കോടി മുടക്കി കെ റെയില്‍ കൊണ്ട് വരുന്നത് എങ്ങനെ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടാത്ത സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം അലയടിക്കുമ്പോഴാണ് ആലോചനയില്‍തന്നെ അവസാനിച്ച ഇത്തരം ബദല്‍ മാര്‍ഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യമുയരുന്നത്.

Test User: