കോഴിക്കോട്: നിരവധി കുടുംബങ്ങളെ കുടി ഒഴിപ്പിക്കുന്നതും പരിസ്ഥിതിക്ക് വലിയ രീതിയില്‍ ആഘാതം സൃഷ്ടിക്കുന്നതും സാമ്പത്തീക ബാധ്യത ക്ഷണിച്ചു വരുത്തുന്നതുമായ കെ റെയില്‍ പദ്ധതി അടിച്ചേല്‍പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ മുസ്്‌ലിം യൂത്ത് ലീഗ് കലക്ട്രേറ്റു മാര്‍ച്ചുകള്‍ നടത്തും.
ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് സര്‍ക്കാറിന് താക്കീതാകും. മലപ്പുറം കളക്ട്രേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ എറണാകുളത്തും, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി കണ്ണൂരും, കെ.എ മാഹിന്‍ പത്തനംതിട്ടയിലും അഷ്‌റഫ് എടനീര്‍ പാലക്കാടും ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ആലപ്പുഴയിലും അഡ്വ. നസീര്‍ കാര്യറ കോട്ടയത്തും ഉദ്ഘാടനം ചെയ്യും. പാലക്കാട് കളക്ട്രേറ്റിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കൊല്‍ക്കളത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ ഉദ്്ഘാടനം ചെയ്യും. ഇടുക്കിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.വി.കെ ഫൈസല്‍ ബാബുവും തൃശൂരില്‍ മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ എം.എ സമദും, കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടക്കുന്ന മാര്‍ച്ച് നജീബ് കാന്തപുരം എം.എല്‍.എയും കാസര്‍ഗോഡ് എ.കെ.എം അഷറഫ് എം.എല്‍.എ യും, വയനാട്ടില്‍ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലിയും കൊല്ലത്ത് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മാര്‍ച്ചില്‍ അണിനിരക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അഭ്യര്‍ത്ഥിച്ചു.