X

കെ.ഫോണ്‍ കരാര്‍ വ്യവസ്ഥ തള്ളി; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില

ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിള്‍ തന്നെ യെന്ന് കണ്ടെത്തല്‍. എല്‍ എസ് കേബിള്‍ എന്ന പേരില്‍ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇത് ഗുണനിലവാരമില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ക്ചര്‍ ലിമിറ്റഡ് ഇതിനുവേണ്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു. കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണ് ടിജിജി ചൈന കമ്പനിയില്‍ നിന്ന് വാങ്ങിയത്. വില ആറിരട്ടിയില്‍ അധികമായിരുന്നു.

ഇതോടെ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആരോപിച്ച കാര്യങ്ങള്‍ കൂടതല്‍ ശക്തമാവുകയാണ്.

webdesk11: