X

കോണ്‍ഗ്രസിന്റെ രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നില്ലെന്ന് കെ മുരളിധരന്‍ എംപി

കോൺഗ്രസിന്റെ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നില്ല എന്ന് കോൺഗ്രസ് നേതാവ് കെ മുരളിധരൻ എംപി. അങ്ങനെ എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻറണി പറഞ്ഞെങ്കിൽ അത് ശരിയല്ല.

മക്കൾ രാഷ്ട്രീയത്തിനെതിരെ അല്ല പ്രമേയം. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക് സീറ്റ് നൽകരുതെന്ന് മാത്രമാണ് ജയ്പൂർ പ്രമേയത്തിൽ ഉള്ളത്. ആർക്കും ഏത് പാർട്ടിയിലും ചേരാനുള്ള അവകാശം ഉണ്ട് .എലിസബത്ത് ആന്റണി പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സ്വകാര്യ പരിപാടിയിലാണ് അത് പറഞ്ഞത് .

അതിനെക്കുറിച്ച് ഞാൻ പറയുന്നില്ല. എങ്കിലും തന്നെ സഹായിച്ച ഒരു പ്രസ്ഥാനത്തെ തിരിഞ്ഞു കുത്തുന്നത് ഈ ലോകത്ത് മാത്രമല്ല പരലോകത്തും ഗുണം പിടിക്കാത്ത ഒന്നാണെന്നാണ് എൻറെ അമ്മ എന്നെ പഠിപ്പിച്ചത് .സുധാകരനും വി.ഡി.സതീശനും തമ്മിലുണ്ടായ തർക്കത്തെകുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നും മുരളീധരൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

webdesk13: