കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. അദ്ദേഹം തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാനമാനങ്ങളില്‍ താല്‍പ്പര്യമില്ലെങ്കിലും പാര്‍ട്ടിയുടെ എല്ലാകാര്യത്തിലും ഉമ്മന്‍ചാണ്ടി മുന്നില്‍ തന്നെയുണ്ടെന്നും പാര്‍ട്ടിയുടെ ജില്ലകളില്‍ നടക്കുന്ന കുടുംബ സംഗമങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന ആളും ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരെന്നും ഉമ്മന്‍ചാണ്ടി ഉന്നതസ്ഥാനത്തിനു യോഗ്യനാണെന്നും നേരത്തേ മുരളീധരന്‍ പറഞ്ഞിരുന്നു.
പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുകുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ആര്‍എസ്പി നേതാവ് അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊളളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നും അഭിപ്രായപ്പെട്ട് അസീസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ.മുരളീധരന്റെ അഭിപ്രായ പ്രകടനം.
ഇതു വിവാദമായതിനു പിന്നാലെയാണ് പുതിയ വിശദീകരണവുമായി മുരളീധരന്‍ രംഗത്ത് വന്നത്. ഉമ്മന്‍ചാണ്ടിയുടെ യോഗ്യതയെക്കുറിച്ചു ചോദിച്ചപ്പോഴാണു കൊല്ലത്തു പ്രതികരിച്ചതെന്നും ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിനു യോഗ്യനാണെന്നാണു താന്‍ ഉദ്ദേശിച്ചത് എന്നും മുരളീധരന്‍ പറഞ്ഞു.