X

ശബരിമല: സര്‍ക്കാര്‍ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നുവെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍. ശബരിമലയില്‍ നട തുറന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ വിശ്വാസത്തെ തകര്‍ക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമുള്ള ഗൂഢശ്രമങ്ങളാണെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുവതികളെ കയറ്റിയേ തീരൂ എന്ന തീരുമാനത്തിലാണ് സി.പി.എം. ചോദിച്ചു വാങ്ങിയ വിധി തെറ്റായി നടപ്പാക്കിയതിനുള്ള തെളിവാണിത്. നെയ്‌തേങ്ങക്ക് പകരം ഓറഞ്ചും പേരക്കയും നിറച്ച് മല കയറാന്‍ ശ്രമിച്ച രഹന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചിരിക്കുകയാണ്.

ബി.ജെ.പി മനസുവച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണ് ഇപ്പോഴത്തേത്. പക്ഷേ പ്രശ്‌നം രാഷ്ട്രീയവത്കരിച്ച് വോട്ട് നേടാനാണ് അവരുടെ ശ്രമം. പ്രളയത്തില്‍ ബാക്കിയായ കേരളത്തിന് കൂടി തീയിട്ടിട്ടാണോ പിണറായി വിജയന്‍ നവകേരളം നിര്‍മ്മിക്കാന്‍ പോകുന്നത്? വിദേശരാജ്യങ്ങളില്‍ അടിക്കടി സന്ദര്‍ശിച്ചിട്ട് എന്തുകിട്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ കേരളത്തെ കലാപഭൂമിയാക്കുന്നത് എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

chandrika: