മുഹമ്മദ് ഷാഫി തീരുർ
അസീർ – മക്കയിലെ സാമൂഹ്യ സാംസ്കാ രിക പ്രവർത്തകൻ കുഞ്ഞിമോൻ കാക്കിയക്ക്
കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ‘ഖാദിമെ മില്ലത്ത് ഇന്റർനാഷണൽ സോഷ്യൽ സർവ്വീസ് അവാർഡ്’ വെള്ളിയാഴ്ച ‘ദി കോൺവൊക്കേഷൻ 2023’ പരിപാടിയിൽ വെച്ച് സമ്മാനിക്കുമെന്ന സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ചടങ്ങിലെ വിശിഷ്ടാതിഥിയുമായ കെ.എം. ഷാജി നിർവ്വഹിക്കും.
ഖമീസ് മുഷൈത്ത് മറീനാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി കെ.എം.സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെ യ്യും. സമകാലിക സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ പ്രമേയമാക്കി കെ എം. ഷാജി മുഖ്യ പ്രഭാഷണം നടത്തും. സുബൈർ ചാലിയം, അബൂബക്കർ അരിമ്പ്ര (ജിദ്ദ) അഹമ്മദ് പാളയാട്ട് (ജിദ്ദ) സി.പി.മുസ്തഫ (റിയാദ്)
സൈദ് അരീക്കര (അൽ ബാഹ) ഹാരിസ് കല്ലായി (ജിസാൻ) മുജീബ് പൂക്കോട്ടൂർ (മക്ക) ഫൈസൽ ബാബു (ഖുൻഫുദ) സലാം (നജ്റാൻ) മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ) ശറഫുദ്ദീൻ കണ്ണേറ്റി (വാദി ദിവാസിർ) സൈനുൽ ആബിദ് പാലത്തിങ്ങൽ (ദിബ്ബ) അനീസ് ചുഴലി (ബുറൈദ) നാലകത്ത് മുഹമ്മദ് സാലി (തായിഫ്) ഖാലിദ് പട്ല (ജിസാൻ) ഗഫൂർ മൂന്നിയൂർ (ഖുൻഫുദ) സലീം (നജ്റാൻ) നസ്റു (മഹായിൽ) തുടങ്ങിയവരും അസീറിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.
ഈദ് ദിനത്തിൽ നടന്ന കെ.എം.സി.സി പ്രീമിയർ സോക്കർ ടൂർണമെന്റ് നറുക്കെടുപ്പിൽ വിജയികളായവർക്ക് എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് വിതരണം ചെയ്യും. സോക്കർ സംഘാടനത്തിന് പിന്തുണ നൽകിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും കെ എം.സി.സി ഹജ്ജ് വളണ്ടിയർമാരെയും ആദരിക്കും.
ബഷീർ മൂന്നിയൂർ, മുഹമ്മദ് കുട്ടി മാതാപ്പുഴ, മൊയ്തീൻ കട്ടുപ്പാറ, സിറാജ് വയനാട്, സലീം പന്താരങ്ങാടി, ഇബ്രാഹിം പട്ടാമ്പി, ഉസ്മാൻ കിളിയമണ്ണിൽ, ഷാഫി തിരൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.