കെ.എം.സി.സി ഖത്തർ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീർ കെ.വി. അധ്യക്ഷത വഹിച്ചു.
ജില്ല ആക്ടിങ് സെക്രട്ടറി നവാസ് കോട്ടക്കൽ, വൈസ് പ്രസിഡന്റ് നബീൽ നന്തി എന്നിവർ ആശംസകളർപ്പിച്ചു. ഷരീഫ് മേമുണ്ട മുഖ്യപ്രഭാഷണം നടത്തി.
വിട പറഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെയും വിയോഗങ്ങളിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
അനുശോചന പ്രമേയം ഡോ. അബ്ദുറഹിമാൻ അവതരിപ്പിച്ചു. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജൗഹർ പുറക്കാട് സ്വാഗതവും ട്രഷറർ നൗഫൽ അലങ്കാർ നന്ദിയും പറഞ്ഞു.