X

കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വാക്കിന് പിന്നാലെയോടിയ പിന്നോക്കക്കാരന്റെ തേരാളി; എന്റെ മെന്റര്‍: എം.കെ മുനീര്‍

മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കെ കുട്ടിഅഹമ്മദ് കുട്ടി അഹമ്മദ്കുട്ടിയുടെ വിയോഗം മുസ്‌ലിം ലീഗിന് തീരാ നഷ്ടമാണെന്നതിലുപരി അദ്ദേഹം സാംസ്‌കാരിക കേരളത്തിന് തന്നെ വലിയൊരു വിടവാണ് തീര്‍ത്തതെന്നും എം.കെ മുനീര്‍ എം.എല്‍എ. ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും. എനിക്കൊരു ജ്യേഷ്ട തുല്ല്യനായിരുന്നു എന്നതിനെക്കാള്‍ എന്റെയൊരു മെന്ററായിരുന്നു അദ്ദേഹമെന്നും എം.കെ മുനീര്‍ പറഞ്ഞു. വായനയിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചത് അദ്ദേഹമാണ്. പലപ്പോഴും കണ്ടുമുട്ടാറുളളത് പുസ്തക ശാലകളില്‍ വെച്ചാണ്. അവിടെവെച്ച് പുസ്തകങ്ങള്‍ പരസ്പരം കൈമാറും.

ചിലഘട്ടങ്ങളില്‍ താനാളൂരിലെ ഷാജഹാന്‍ മാടമ്പാട്ടിന്റെ വീട്ടില്‍ ഞാനുമദ്ദേഹവും രാത്രികളെ പകലുകളാക്കിയിട്ടുണ്ട്. അവിടെ പുസ്തകങ്ങള്‍ മാത്രമാണ് ചര്‍ച്ച. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഇത്രയും അവഗാഹമുള്ള വേറെ നേതാവില്ല. ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട് ധാരാണം പുസ്തകങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. അതില്‍ പലതും എനിച്ച് സമ്മാനിച്ചു. അതിലൂടെയാണ് പാരിസ്ഥിതിക വ്യതിയാനത്തെക്കുറിച്ചൊക്കെ പഠിച്ചു തുടങ്ങിയത് അതിലൂടെയാണ്.പിന്നോക്കക്കാരെയും അടിത്തട്ടിലുള്ളവരെയും സദാമനസ്സില്‍ കൊണ്ട് നടന്ന് അവരുടെ വേദനകള്‍ക്ക് എന്തു പരിഹാരമെന്ന് ചിന്തയില്‍ മുഴുകിയിരുന്ന വ്യക്തിത്വമായിരുന്നു. ആത്മാര്‍ത്ഥമായി കൂടെകൂട്ടി നടന്നപ്പോള്‍ ആ വിഭാഗങ്ങള്‍ അദ്ദേഹത്തെയും ചേര്‍ത്തുപിടിച്ചു. അവരുടെ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുമ്പോഴും അവരുടെ സമ്മേളനങ്ങളിലുമൊക്കെ അദ്ദേഹം ഒരു അവിഭാജ്യ ഘടകമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിക്കുന്നതായിരുന്നു ശീലമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ കൊണ്ടുവന്ന പരിവര്‍തതനങ്ങള്‍ പലരും ശ്രദ്ധിച്ചില്ലെന്നതാണ് സത്യം. ആ കാലഘടത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള ഫയലുകള്‍ സ്വന്തം നോക്കി വ്യക്തതവരുത്തിയാണ് നിലപാട് കൈകൊണ്ടത്. ഏറ്റവും അടിത്തട്ടിലുള്ളവന് എന്തു ഗുണം ലഭിക്കുമെന്ന് നോട്ടി സ്വന്തം ഉത്തരവിടുന്ന മന്ത്രിയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ കൂടെ നിന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടാലും സന്തോഷമേയൊള്ളൂവെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. വൈജ്ഞാനിക മണ്ഡലത്തില്‍ വിരാചിച്ച അദ്ദേഹത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിനിയോഗിക്കാന്‍ നമുക്കായില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk13: