X

പ്രോടേം സ്പീക്കറായി ബൊപ്പയ്യ തുടരും; സഭാനടപടി തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ പ്രോടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. അതേസമയം സഭാനടപടി തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി.

Also Read:


കീഴ്‌വഴക്കം ലംഘിച്ച് വീണ്ടും ബി.ജെ.പി; ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചു


മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി നിരാകരിച്ചു. മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കര്‍ ആക്കാതിരുന്ന സാഹചര്യങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. എന്നാല്‍ കെ.ജി ബൊപ്പയ്യയുടെ ചരിത്രം മറ്റൊന്നാണെന്നും അദ്ദേഹത്തിന്റെ തീരുമാനം മുമ്പ് സുപ്രീംകോടതി റദ്ദാക്കേണ്ടി വന്നിട്ടുണ്ടെന്നും കോണ്‍ഗ്രസിനു വേണ്ടി കപില്‍ സിബല്‍ വാദിച്ചു.

ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കില്‍ നോട്ടീസ് നല്‍കേണ്ടി വരും. അങ്ങനെയെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോടതി മുന്‌റിയിപ്പ് നല്‍കി. ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ പ്രത്യേക ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

chandrika: