ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പ്രമുഖ നേതാക്കളുടെ രാജി തുടരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ജ്യോതിരാദിത്യ സിന്ധ്യയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും രാജിവെച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായി കമല്‍നാഥ് പി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരുന്നു. ദീപക് ബാബറിയ, വിവേക് തന്‍ഖ തുടങ്ങിയ നേതാക്കളും രാജിവെച്ചിരുന്നു.
ആര്‍.എസ്.എസിന്റെ കേഡര്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ അയഞ്ഞ സംഘടനാ സംവിധാനം മതിയാവില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി പ്രസിഡണ്ട് പദം രാജിവെച്ചത്. താഴെ തട്ട് മുതല്‍ കോണ്‍ഗ്രസിനെ പുനഃസംഘടിപ്പിക്കണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.