X

മിലാന്‍ പിളര്‍ത്തി യുവന്റസ് കോപ്പാ ഇറ്റാലിയ കിരീടം ചൂടി

റോം: എ.സി മിലാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പാ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് കോപ്പാ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കുന്നത്. ഗോളി ജിയാന്‍ലൂയി ഡോണറുമയുടെ പിഴവാണ് ഫൈനലില്‍ മിലാന് വിനയായത്. ഡോണറുമയുടെ പിഴവില്‍ രണ്ടുതവണ യുവന്റസ് ലക്ഷ്യം കണ്ടു. നിക്കോളാ കാലിനാക്കിന്റെ സെല്‍ഫ് ഗോളും വഴങ്ങിയതോ
ടെ ദയനീയ തോല്‍വി സമ്മതിക്കുകയായിരുന്നു മിലാന്‍. ഇരട്ടഗോളുമായി മൊറോക്കാന്‍ പ്രതിരോധതാരം മെഹ്ദി ബെനാഷ്യ കളിയിലെ താരമായി. ഇത് 13-ാം തവണയാണ് യുവന്റസ് കോപ്പാ ഇറ്റാലിയ സ്വന്തമാക്കുന്നത്.

ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 56-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് മെഹ്ദി ബെനാഷ്യ കളിയിലെ ആദ്യ ഗോള്‍നേടിയത്. അഞ്ചു മിനുട്ടുനുള്ളില്‍ ബ്രസീലയന്‍ താരം ഡഗ്ലസ് കോസ്റ്റ മിലാന്‍ ഗോളി ഡോണറുമയുടെ പിഴവില്‍ ലീഡ് ഇരട്ടിയാക്കി. 64-ാം മിനുട്ടില്‍ വീണ്ടും ഡോണുറയുടെ പിഴവില്‍ മെഹ്ദി ബെനാഷ്യ തന്റെ ഗോള്‍ നേട്ടം ഇരട്ടിയാക്കി. 76-ാം മിനുട്ടില്‍ നിക്കോളാ കാലിനാക്ക് സെല്‍ഫ് ഗോള്‍ കൂടി നേടിയതോടെ മിലാന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു.

കോപ്പാ ഇറ്റാലിയ സ്വന്തമാക്കിയ യുവന്റസ് തുടര്‍ച്ചയായ നാലാം ഇരട്ടക്കിരീടമാണ് ലക്ഷ്യവെക്കുന്നത്. ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രം മതി സിരീ എ കിരീടം നിലനിര്‍ത്താന്‍.

chandrika: