അഹമ്മദാബാദ് : ഹൈക്കോടതി ജഡ്ജി കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര്‍ ഉധ്വാനിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സാല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.
ജസ്റ്റിസ് ഉധ്വാനി മുമ്പ് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കോവിഡ് ബാധിച്ച് മരിക്കുന്നത്.