X

തുഷാറിനെതിരായ ചെക്കുകേസ്; നാസിലിന് നീതി ആവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ പ്രവാസി മലയാളി നാസില്‍ അബ്ദുല്ലക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് .ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കാണും. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിങ് കോളജിലെ അലുമ്‌നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

നാസിലിനും കുടുംബത്തിനും നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കോളേജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പിന്തുണ നാസിലിന് ഉണ്ടെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

കേസ് കോടതിയിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്ന നിലപാടിലായിരുന്നു നാസിലിന്റെ സുഹൃത്തുക്കള്‍. അതേസമയം, തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടി ചെക്ക് കേസില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. തുഷാറിന്റെയും പരാതിക്കാരന്‍ നാസിലിന്റെയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. ആറുകോടി രൂപ വേണമെന്ന നിലപാടില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ആദ്യഘട്ടത്തില്‍ സഹായവാഗ്ദാനവുമായി എത്തിയ പല പ്രമുഖരും പിന്മാറിയതും തുഷാര്‍ ക്യാമ്പിന് ക്ഷീണമുണ്ടാക്കി. വരുന്ന മൂന്ന് ദിവസം കോടതി അവധിയായ സാഹചര്യത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. കേസ് അവസാനിപ്പിക്കാതെ തുഷാറിന് യു.എ.ഇ വിട്ടുപോകാനാവില്ല.

web desk 1: