X

ജസ്റ്റിസ് ഫോര്‍ യശോദബെന്‍, ട്രെന്‍ഡായി ഒരു ഓണ്‍ലൈന്‍ പെറ്റിഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ ലക്ഷ്യത്തിനായി മുത്തലാഖ് വിഷയം ചര്‍ച്ചക്കിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രം തിരിച്ചടിക്കുന്നു. ഒക്ടോബര്‍ 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാഖിനെതിരെ രംഗത്തു വന്നത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്കുള്ള താല്‍പര്യത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും ചെയ്തു. ഇതിനു തുടര്‍ച്ചയെന്നോണം മോദിയുടെ ഭാര്യ യോശോദാ ബെന്നിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ഇപ്പോള്‍ ട്രെന്‍ഡാവുകയാണ്.

പെറ്റീഷന്‍ ഉള്ളടക്കം: ‘ഇസ്ലാമില്‍ വിവാഹത്തിലും വിവാഹമോചനത്തിലും സ്ത്രീകള്‍ക്ക് തുല്യ റോളാണുള്ളത്. ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാനും വിവാഹമോചനം ആവശ്യപ്പെടാനും സ്ത്രീക്ക് അവകാശമുണ്ട്. നിങ്ങള്‍ ആരോപിച്ചത് പോലെ മുത്തലാഖ് മുസ്ലിം സമുദായത്തില്‍ വ്യാപകമല്ലേയല്ല. ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം സ്ത്രീക്കൊപ്പം നിന്ന പാരമ്പര്യമാണ് സമുദായത്തിനുള്ളത്. സ്ത്രീകള്‍ക്കനുകൂലമായാണ് ഇസ്ലാമിലെ ഭൂസ്വത്ത് വിതരണവും’.

മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ ആശങ്കപ്പെടുന്ന പ്രധാനമന്ത്രി വിവാഹ ശേഷം, ഭാര്യയുടെ ഒരു അവകാശങ്ങളും നല്‍കാതെ യശോദാബെന്നിനെ ഒഴിവാക്കിയതു കുറ്റകരമല്ലേ എന്നും പെറ്റീഷന്‍ ചോദിക്കുന്നു. രാജ്യത്തെ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ പ്രസംഗിക്കുന്നതിന് പകരം സ്വന്തം വീട്ടില്‍ നിന്നും മാറ്റം തുടങ്ങണ്ടേ എന്നും പെറ്റീഷനിലുണ്ട്.

ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാന്‍:

Web Desk: