X
    Categories: indiaNews

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അമ്പതാമത് ചീഫ് ജസ്റ്റിസാകും; കാലാവധി രണ്ട് വര്‍ഷം

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത്് അദ്ദേഹത്തിന്റെ പേര് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചു.മുതിര്‍ന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുക എന്നത് സുപ്രീംകോടതിയിലെ രീതിയാണ്.

നിര്‍ദേശിക്കാനാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.വരുന്ന നവംബര്‍ എട്ടിന് യു യു ലളിതിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് എത്തുന്നത്. അതിന് തൊട്ടടുത്ത ദിവസം തന്നെ ചന്ദ്രചൂഢ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.2024 നവംബര്‍ 10 വരെ ആയിരിക്കും ഡി വൈ ചന്ദ്രചൂഢിന്റെ കാലവധി.

Test User: