X

മാപ്പുപറയാം: കര്‍ണന്‍ കോടതിയില്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പു പറയാന്‍ സന്നദ്ധതയറിയിച്ച് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍. സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും മാപ്പു പറാനുള്ള വകുപ്പ് നിയമത്തിലുണ്ടെന്ന് ജസ്റ്റിസ് കര്‍ണന്‍ അഭിഭാഷകന്‍ മുഖേന സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാല്‍ സുപ്രീം കോടതി രജിസ്ട്രി അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് അഡ്വ. മാത്യൂസ് ജെ. നെടുമ്പാറ കോടതിയെ ധരിപ്പിച്ചു. കര്‍ണന്റെ അപേക്ഷ ഫയല്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തേ, തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണന്‍ അപേക്ഷ നല്‍കിയിരുന്നു. ആ അപേക്ഷ പിന്നീട് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ജസ്റ്റിസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. ജസ്റ്റിസ് കര്‍ണന്‍ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ എത്രയും വേഗം ഇക്കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിക്കണമെന്നും അഭിഭാഷകന്‍ അപേക്ഷിച്ചു. എന്നാല്‍ കര്‍ണനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഏഴംഗ ഭരണഘടനാ ബെഞ്ചാണെന്നും ഈ ബെഞ്ച് സമ്മേളിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഉ്ത്തരവു പുറപ്പെടുവിക്കാനാവൂ എന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കേഹാര്ഡ വ്യക്തമാക്കി.

chandrika: