ന്യൂഡല്‍ഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിക്കാത്ത കേന്ദ്ര നടപടി ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യേണ്ട സാഹചര്യമുണ്ടോയെന്ന ചോദ്യത്തിന് ഇംപീച്ച്‌മെന്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ലെന്നായിരുന്നു ചെലമേശ്വറിന്റെ മറുപടി.