വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുണ്‍ കുമാര്‍ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് എച്ച് എല്‍ ദത്തുവിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്ദ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരടങ്ങിയ സമിതിയാണ് ഈ സ്ഥാനത്തേക്ക് മിശ്രയുടെ പേര് ശിപാര്‍ശ ചെയ്തത്. അരുണ്‍ മിശ്രയുടെ നിയമനത്തില്‍ വിയോജിച്ച് സമിതി അംഗവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.