ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയില്‍വെ പൊലീസ് സൂപ്രണ്ട് കമല്‍ദീപാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
ജുനൈദിന്റെ കൊലപാതകത്തിന് ബീഫുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു റെയില്‍വെ പൊലീസിന്റെ ഭാഷ്യം. കേസില്‍ ബീഫ് സംബന്ധിച്ച പരാമര്‍ശമില്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു.
സീറ്റ് തര്‍ക്കം കയ്യാങ്കളിയിലേക്കും അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. കുത്തേറ്റ ജുനൈദിനെ ആരം ആസ്പത്രിയിലെത്തിച്ചില്ല. രക്തം വാര്‍ന്നാണ് ജുനൈദ് മരിച്ചത്. ജുനൈദിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും റെയില്‍വെ പൊലീസ് സൂപ്രണ്ട് പറഞ്ഞു.