ഹരിയാന: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ജുനൈദ് ഖാന്‍ വധ കേസ് വിജാരണക്കിടയില്‍ നാടകീയ. ജുനൈദ് ഖാന്‍ വധ കേസിലെ പ്രതികളെ വിചാരണ വേളയില്‍ സഹായിച്ച അഡ്വക്കേറ്റ് ജനറലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി രംഗത്തെത്തി.
പ്രതികളെ സഹായിച്ച ഹരിയാന സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗഷിക്കിന് എതിരെ നടപടി വേണമെന്ന് ഫരീദാബാദിലെ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി വൈ.എസ് റാത്തോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 24, 25 തീയതികളില്‍ നടന്ന കേസിലെ സാക്ഷി വിസ്താരത്തിന് ഇടയില്‍ അഡ്വ.ജനറല്‍, മുഖ്യപ്രതിയായ നരേഷ് കുമാറിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചതായാണ് ജഡ്ജിയുടെ ആരോപണം. ഒക്ടോബര്‍ 25 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ജില്ല സെഷന്‍സ് ജഡ്ജിയുടെ നിര്‍ദ്ദേശം വന്നത്.
കേസിലെ രണ്ട് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യങ്ങള്‍ മുഖ്യ പ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകര്‍ക്ക് അഡ്വ.ജനറല്‍ നവീന്‍ കൗശിക് പറഞ്ഞു കൊടുത്തതായി സെഷന്‍സ് ജഡ്ജി റാത്തോഡ് ഇടക്കാല ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത്.