X
    Categories: MoreViews

ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് ; പൊതുസ്ഥലങ്ങളിലെ ജുമുഅ പരിമിതപ്പെടുത്തി അധികൃതര്‍

Indian Muslims offer prayers during heavy raining on the last Friday of the holy month of Ramadan outside the Tipu Sultan mosque, ahead of the Muslim festival of Eid al-Fitr, in Kolkata on June 23, 2017. Eid al-Fitr, the biggest festive Muslim event, marks the end of the holy fasting month of Ramadan. / AFP PHOTO / Dibyangshu SARKAR

ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ പൊതു ഇടങ്ങളിലെ ജുമുഅ നിസ്‌കാരം പരിമിതപ്പെടുത്തി. പള്ളികളുടെ കുറവുമൂലം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ജുമുഅ പ്രാര്‍ത്ഥന 47 കേന്ദ്രങ്ങളിലായാണ് പരിമിതപ്പെടുത്തിയത്. ഇതില്‍ 23 മൈതാനങ്ങളാണ്. ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലാണ് ഇന്നത്തെ ജുമുഅ നടന്നത്.

പൊതുസ്ഥലത്ത് നമസ്‌കാരം സംഘടിപ്പിക്കുകയാണെങ്കില്‍ ഇതിന്റെ വിവരങ്ങള്‍ കൈമാറണമെന്ന് ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നിസ്‌കാരം സംഘടിപ്പിച്ച 13 മൈതാനങ്ങളുടെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇവിടങ്ങളില്‍ 76 ഉദ്യോഗസ്ഥരുടെ മോല്‍നോട്ടത്തിലാണ് ജുമുഅ നടന്നത്.

പൊതുസ്ഥലങ്ങളില്‍ വെള്ളിയാഴ്ച മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്നത് ഹിന്ദുസംഘടനകളുടെ എതിര്‍പ്പ് തുടരുമ്പോഴും ഗുര്‍ഗാവിലെ ചില പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് ജുമുഅ പ്രാര്‍ഥനയ്ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് പ്രദേശത്തെ പ്രമുഖരായ ഹിന്ദു മത വിശ്വാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

chandrika: