X

‘ജഡ്ജിമാര്‍ സന്യാസിയെപ്പോലെ ജീവിക്കണം,സമൂഹമാധ്യമങ്ങള്‍ ഒഴിവാക്കണം’ സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓണ്‍ലൈനിലൂടെ പങ്കുവെക്കുന്നതും ഒഴിവാക്കണമെന്ന് സുപ്രീം കോടതി.

ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്. മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായ അദിതി കുമാര്‍ ശര്‍മ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പരാമര്‍ശം.

ജഡ്ജിമാര്‍ സന്യാസിമാരെപോലെ ജീവിക്കണമെന്നും കുതിരയെപോലെ ജോലി ചെയ്യണമെന്നുമുള്ള സുപ്രീം കോടതി പരാമര്‍ശിച്ചു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തില്‍ പുറത്തു വരുമെന്നും കോടതി വ്യക്തമാക്കി.

അമിക്കസ് ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിര്‍ന്ന അഭിഭാഷകനായ ഗൗരവ് അഗര്‍വാളിന്റെ സബ്മിഷനെത്തുടര്‍ന്നാണ് വനിതാ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ ഉയര്‍ന്നത്.

webdesk18: