X
    Categories: CultureMoreViews

മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജ് രാജിവെച്ചു

ന്യൂഡല്‍ഹി: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട ജഡ്ജി രാജിവെച്ചു. പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജ് രവീന്ദ്ര റെഡ്ഢിയാണ് രാജിവെച്ചത്. രാജിക്കത്ത് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജിയെന്ന് ജഡ്ജി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളേയും ഇന്ന് രാവിലെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവം മൂലമാണ് വെറുതെ വിട്ടതെന്ന് കോടതി പറഞ്ഞിരുന്നത്. 2007 മെയ് 18ന് വെള്ളിയാഴ്ച ജുമുഅ സമയത്താണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസിലെ എട്ട് പ്രതികളില്‍ സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ഛൗധരി എന്നിവരെയാണ് വിചാരണക്ക് വിധേയമാക്കിയത്. കുറ്റാരോപിതരായ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നിവര്‍ ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതിയായ ആര്‍.എസ്.എസ് പ്രചാരക്
സുനില്‍ ജോഷി വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. കേസില്‍ വിചാരണ ചെയ്യപ്പെട്ട അഞ്ച് പേരുടെ വിധി മാത്രമാണ് കോടതി ഇന്ന് പ്രസ്താവിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: