X

ഡല്‍ഹി കലാപത്തില്‍ പൊലീസ് വീഴ്ചയെ ചൂണ്ടിക്കാണിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവിനെയാണ് ന്യൂഡല്‍ഹി ജില്ലയിലെ റൗസ് അവന്യൂ കോടതിയിലേക്ക് മാറ്റിയത്. കര്‍കദൂമ ജില്ലാ കോടതിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഹൈക്കോടതിയാണ് സ്ഥലം മാറ്റം സംബന്ധിച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലെ വീഴ്ചയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. പൊലീസിന്റെ അന്വേഷണം ക്രൂരവും പ്രഹസനവുമാണെന്ന് ജസ്റ്റിസ് വിനോദ് യാദവ് അഭിപ്രായപ്പെടുകയുണ്ടായി. കേസ് അന്വേഷണത്തിലെ അപാകത ജനാധിപത്യത്തിന്റെ കാവല്‍ക്കാരെയാണ് കളങ്കപ്പെടുത്തുക. സംഭവത്തില്‍ പൊലീസ് വിരുദ്ധമായ മൊഴികളാണ് നല്‍കിക്കൊണ്ടിരുന്നത് എന്നിങ്ങനെ രൂക്ഷമായി അദ്ദേഹം വിമര്‍ശനം നടത്തിയിരുന്നു.

സെപ്തംബര്‍ രണ്ടിനാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം. 11 ജഡ്ജിമാരെയാണ് ഡല്‍ഹി ഹൈക്കോടതി സ്ഥലം മാറ്റിയത്.

web desk 1: