X

ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ അഹ്ലന്‍ റമദാന്‍ സംഘടിപ്പിക്കുന്നു

ദമ്മാം: വ്രതകാലദിനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന വിശുദ്ധ റമദാനിനെ വരവേല്‍ക്കാന്‍ ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ (കെ.എന്‍.എം) ഒരുങ്ങുന്നു. 17ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അമ്മാര്‍ ബ്നു യാസിര്‍ മസ്ജിദിനു സമീപമുള്ള ഇസ്ലാഹീ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അഹ്ലന്‍ റമദാന്‍ നടക്കും.

‘റമദാനിന്റെ ചൈതന്യം അറിഞ്ഞനുഷ്ഠിക്കുക’ എന്ന വിഷയത്തില്‍, അല്‍കോബാര്‍ ഹിദായ ജാലിയാത്ത് പ്രബോധകന്‍ അജ്മല്‍ മദനി വാണിമേല്‍ പ്രഭാഷണം നടത്തും. അയൂബ് സുല്ലമി, അബ്ദുല്ലത്തീഫ് മദനി, മുഹമ്മദ് കബീര്‍ സലഫി എന്നിവര്‍ സംബന്ധിക്കും. പരിപാടിയില്‍ കുടുംബ സമേതം പങ്കെടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

റമദാനില്‍, ദൈനംദിന നോമ്പുതുറ, റമദാന്‍ വസന്തം സാരോപദേശം, നസീമുറമദാന്‍ പ്രഭാത പാഠം, അര്‍റയ്യാന്‍ ക്വിസ് കോംപറ്റീഷന്‍, സമൂഹ നോമ്പുതുറ തുടങ്ങിയ വ്യത്യസ്ത പരിപാടകള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ രൂപംനല്‍കിയിട്ടുണ്ട്. കൂടാതെ വനിതാ ഘടകമായ ജുബൈല്‍ എം.ജി.എം.ന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി ഹിഫ്ള മത്സരം (അമ്മ ജുസ്അ്) തിലാവ കോംപറ്റീഷന്‍, ക്വിസ് പ്രോഗ്രാം എന്നീ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

 

webdesk14: