തിരുവനന്തപുരം: പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്‍ ജോയ്മാത്യു. സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതിലൂടെ സ്വയരക്ഷക്ക് ജനനേന്ദ്രിയം മുറിക്കാമെന്നതിനു അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അക്രമങ്ങളോടുള്ള ആര്‍ത്തി കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ട ഭരണകൂടത്തിന് അതിനു സാധിക്കുന്നില്ല. ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചിരിയോടെ ജനനേന്ദ്രിയം മുറിച്ചതിന് പിന്തുണ പ്രഖ്യാപിച്ചത് ധീരമായ നടപടിയായി വാഴ്ത്തിയത് ശരിയായില്ല. നാട്ടില്‍ നടക്കുന്ന ഏത് കുറ്റകൃത്യത്തെക്കുറിച്ച് ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്നു പറഞ്ഞു ശീലിച്ച ആളാണ് തന്റെ അഭിപ്രായം ഇത്തരത്തില്‍ തുറന്നടിച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടത് ഭരണകൂടമല്ല. സ്ത്രീകള്‍ തന്നെയാണ് എന്നതാണോ ഇതില്‍ നിന്നും മനസിലാക്കേണ്ടത്?-ജോയ്മാത്യു ചോദിച്ചു. മൂന്നു മാസം മുമ്പ് ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുന്‍നിര്‍ത്തി താന്‍ മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു. ഇത്രപ്പെട്ടെന്ന് പ്രയോഗത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മൂന്നുമാസം മുബ് ഒരു ക്രിസ്ത്യന്‍
പുരോഹിതന്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തെ മുന്‍ നിര്‍ത്തി അത്മീയവിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക ത്രഷ്ണകളാല്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മൂന്നു നിര്‍ദ്ദേശങ്ങള്‍ ഞാന്‍
മുന്നോട്ട് വെച്ചിരുന്നു-
അതിലൊന്ന് വന്ധ്യംകരണം ചെയ്യുക എന്നതായിരുന്നു-
ലൈംഗിക ത്രഷ്ണകളെ
അടിച്ചമര്‍ത്തുംബോഴാണല്ലോ പ്രശ്‌നം-
വന്ധ്യംകരണമാവുംബോള്‍ ലൈംഗികബന്ധമാവുകയുമാവാം തന്തയില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതെയുമിരിക്കാം-
എന്നാല്‍ വന്ധ്യംകരണത്തെക്കുറിച്ച് വിവരമില്ലാത്ത പല മണ്ടന്മാരും പ്രത്യേകിച്ച്
മറ്റു മതങ്ങളില്‍പ്പെട്ടവര്‍ പുരോഹിതരുടെ
ലിംഗം ഛേദിച്ചു കളയണം എന്ന മട്ടില്‍ ട്രോളുകള്‍ ഇറക്കി-
ക്രിസ്ത്യാനി എന്ന പേരു ചുമക്കുന്നത് കൊണ്ട് ഞാന്‍ മറ്റു മതക്കാരെപ്പറ്റി മിണ്ടിയില്ല എന്നേയുള്ളൂ- വ്യാജ അത്മീയദാഹികളുടെ മൊത്തം രക്ഷയെക്കരുതിയാണൂ ഞാന്‍ എഴുതിയത്-
എന്നാല്‍ ചക്കിനു വെച്ചത് കൊക്കിനു
കൊണ്ടു എന്നു
പറയുംബോലെ കാര്യങ്ങള്‍
ഇത്രപെട്ടെന്ന് പ്രയോഗത്തില്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല-
സംഗതി കേട്ടവര്‍ക്കൊക്കെ ഹരം-
പീഡനം എന്നാല്‍ പുരുഷലിംഗം മാത്രമാണെന്ന് കരുതുന്ന ഒരു വിധപ്പെട്ട എല്ലാവരും ഹാപ്പി-
ലിംഗം പോയത് ഒരു വിശ്വഹിന്ദുവിന്റേതാണെന്നറിഞ്ഞതിനാല്‍ സഖാക്കള്‍ അതിലേറെ ഹാപ്പി-
അത്യപൂര്‍വമായി
ചിരിക്കുന്ന ,അഭ്യന്തര വകുപ്പുകൂടി
കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി
ചിരിയോടുകൂടിത്തന്നെ
ലിംഗംമുറിക്ക് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല ലിംഗംമുറിയെ ഒരു ധീരനടപടിയെന്ന് വാഴ് ത്തുകയാണു
ചെയ്തത് -അതിനര്‍ഥം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക്
സ്വയരക്ഷക്ക്
ലിംഗംമുറി ആവാം എന്ന് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു എന്നതല്ലേ?
നാട്ടില്‍ നടക്കുന്ന ഏത് ക്രൈമിനെപ്പെറ്റി ചോദിച്ചാലും പരിശോധിച്ചിട്ട് പറയാം എന്ന് പറഞ്ഞു ശീലിച്ചിരുന്ന ആളാണു
തന്റെ അഭിപ്രായം ഇങ്ങിനെ കാച്ചിയത്-
തുടര്‍ന്ന് വി എസ് ,മന്ത്രി ജി സുധാകരന്‍ ,ജെ മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയ മന്ത്രിമാര്‍ എല്ലാവരും ലിംഗം മുറിയെ ആഹ്ലാദപൂര്‍വ്വം
വരവേറ്റു-
ശശി തരൂര്‍ മാത്രം വിവേകത്തോടെ
കാര്യം കാണുവാന്‍ ശ്രമിച്ചു
കാരണം നടന്ന കുറ്റക്രുത്യം -അതിന്റെ സത്യാവസ്തകള്‍
തെളിയിക്കപ്പെടേണ്ടതാണു –
അതിനുമുബേ കട്ട സപ്പോട്ടുമായി
ആല്‍ക്കൂട്ടം ഇരബിവരുന്നത്
വയലന്‍സിനോടുള്ള ആര്‍ത്തികൊണ്ടല്ലേ?
ശാരീരികമായി പീഡിപ്പിക്കപ്പെടുംബോള്‍ ലിംഗമെന്നല്ല അക്രമിയെ കൊല്ലുന്നതില്‍പ്പോലും ന്യായമുണ്ടെന്ന് കരുതുന്നയാളാണു ഞാന്‍-
ലിംഗംമുറി ഒരു
നിയമമായി അവതരിപ്പിച്ച് നിയമസഭയില്‍ പാസ്സാക്കിയെടുക്കാനുള്ള ഭൂരിപക്ഷം ഭരണപക്ഷത്തിനുണ്ട്
-ലിംഗംമുറി കാര്യത്തിലെങ്കിലും പ്രതിപക്ഷം ഇറങ്ങിപ്പോകില്ല എന്നു കരുതാം കാരണം പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഇക്കാര്യത്തില്‍ സന്തുഷ്ടനാണു -സഭയില്‍ ഒറ്റക്കാണെങ്കിലും ധര്‍മ്മാ ധര്‍മ്മങ്ങളുടെ കാവലാള്‍ പ്രതീകമായ രാജേട്ടനും ലിംഗം മുറി നിയമത്തിനു ധാര്‍മ്മിക പിന്തുണ നല്‍കാതിരിക്കില്ല-
സ്തീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് അറുതിവരാതാകുംബോഴാണു ജനം ഇത്തരം പ്രവൃത്തികളെ ആഘോഷിക്കുക-
നാടിനെ വിറപ്പിച്ചു നിര്‍ത്തിയിരുന്ന
ഗുണ്ടകളെയും
ഫ്യൂഡല്‍ പ്രഭുക്കളേയും ജനങ്ങള്‍ പൊറുതികേടുകൊണ്ട് തലയറുത്തിട്ടപ്പോഴും ഇതുപോലുള്ള
ആര്‍പ്പു വിളികള്‍ ഉയര്‍ന്നിരുന്നു-
കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടതായ ഭരണകൂടത്തിനു അതിനു സാധിക്കുന്നില്ല അഥവാ
സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കേണ്ടത്
ഭരണകൂടമല്ല. സ്ത്രീകള്‍ തന്നെയാണു എന്നതാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്?
നീതിക്ക് വേണ്ടി ആയുധമെടുക്കാം
ഏതയാലും
ലിംഗമുറി നിയമം താമസിയാതെ നടപ്പില്‍ വരും അതോടെ കത്തി കച്ചവടം ഇനി പൊടിപൊടിക്കും- സിക്കുകാരെപ്പോലെ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ മടവാള്‍ ഒരലങ്കാരമായി അണിഞ്ഞു നടക്കുന്ന മനോഹര ദ്രുശ്യം താമസിയാതെ നമുക്ക് കാണാം.
ഊരിപ്പിടിച്ച കത്തി വേണോ അതൊ ‘എസ്’ മോഡല്‍ കത്തിവേണോ എന്ന ചോദ്യം മാത്രമേ ഇനി ബാക്കിയുള്ളൂ
ബാക്കിയവുന്ന ചോദ്യം ഇതാണു:
അപ്പോള്‍ നീതിക്കു വേണ്ടി ആയുധമെടുക്കാം,അല്ലേ ബഹുമാനപ്പെട്ട നിയമ നിര്‍മാതാക്കളേ?