കോഴിക്കോട്: വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ പരിഹാസവുമായി നടന്‍ ജോയ് മാത്യു. ‘രാജാവിന് നാണം മറക്കാന്‍ മേത്തരം 118 നബ്ര് ……… വിപണിയില്‍, കയ്യടിക്കെടാ’-ഇതാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഏതെങ്കിലും വിഷയത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശമെന്ന പേരില്‍ ആര്‍ക്കെതിരെയും പൊലീസിന് സ്വമേധയാ കേസെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പൊലീസ് ആക്ടിലെ പുതിയ ഭേദഗതി. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനാണ് ഇത്.
പുതിയ ഭേദഗതിക്കെതിരെ വിമര്‍ശനം ശക്തമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലക്കെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് സര്‍ക്കാറിന്റെ നീക്കം.