X
    Categories: MoreViews

യു.പി യില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

 

ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു.
നവിന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഉത്തര്‍പ്രദേശ് കാണ്‍പൂറിലെ ബല്‍ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും പഞ്ചാബിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ബംഗാളി പത്രമായ സായന്തന്‍ പത്രികയിലെ പത്രപ്രവര്‍ത്തകന്‍ സുധിപ് ദത്ത ഭൗമികാണ് ത്രിപുരയില്‍ കൊല്ലപ്പെട്ടത്. ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സ്(ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റായിരുന്നു മരണം.
ആര്‍ കെ നഗറിലെ 2ാം ടിഎസ്ആര്‍ കമാന്റന്റുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയതായിരുന്നു സുധിപ്. നേരത്തേ തന്നെ കാണുന്നതിനുള്ള അനുമതി ലഭിച്ചിരുന്നുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും പിഎസ്ഒ ജവാന്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു.
സെപ്തംബര്‍ 20ന് ദിന്‍രാത് ചാനലിലെ മാധ്യമപ്രവര്‍ത്തകനെ ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നിരുന്നു. സിപിഐ(എം)ഐപിഎഫ്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92 വയസ്സായ മാതാവ് ഗുര്‍ചരണ്‍ കൗറിന്റെയും കൊലക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന്് പോലീസ് അറിയിച്ചു.

chandrika: