മാധ്യമപ്രവര്‍ത്തകന് മരത്തില്‍ കെട്ടി ക്രൂരമര്‍ദനം: ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമ പ്രവര്‍ത്തകനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. നര്‍മദപുരത്തില്‍ ബുധനാഴ്ചയാണ് സംഭവം. മാധ്യമപ്രവര്‍ത്തകനായ പ്രകാശ് യാദവിനാണ് മര്‍ദനമേറ്റത്. പ്രാദേശിക ടെലിവിഷന്‍ ചാനലിലെ റിപ്പോര്‍ട്ടറാണ് പ്രകാശ് യാദവ്.

ജനുവരി 25ന് ജോലിയാവശ്യത്തിനായി അയല്‍ഗ്രാമത്തില്‍ പോയ പ്രകാശിനെ ഗ്രാമത്തിലേക്ക് തിരിച്ചു മടങ്ങവെയാണ് ആറംഗ സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. തൊപ്പി ധരിച്ച ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്നത് വിഡിയോ ദൃശ്യത്തില്‍ കാണാം. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഴ്ചകള്‍ക്കുമുമ്പ് മാധ്യമ പ്രവര്‍ത്തകനും അക്രമികളും തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.

webdesk13:
whatsapp
line