അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഗ്രാന്റ് വാള്‍ (48) ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞദിവസം നടന്ന അര്‍ജന്റീന- നെതര്‍ലാന്‍ഡ് മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മത്സരത്തിന്റെ അധികസമയത്ത് മീഡിയ ബോക്‌സില്‍ ഇരുന്ന അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നുവെന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഒപ്പം ഇരുന്ന യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.
സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഖത്തറില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിന്‍ബോ ടീഷര്‍ട്ട് ധരിച്ചു വന്നതില്‍ ഇദ്ദേഹത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നത് നേരത്തെ തടഞ്ഞിരുന്നു. അമേരിക്ക- വെയില്‍സ് മത്സരം കാണാന്‍ എത്തിയപ്പോളായിരുന്നു ഇദ്ദേഹത്തെ തടഞ്ഞത്.