X

മാധ്യമപ്രവര്‍ത്തകന്‍ ജി.പ്രഭാകരന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് കുടുംബവും സഹപ്രവര്‍ത്തകരും

പാലക്കാട് ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അംഗവുമായി എ.പ്രഭാകരന്‍ (72) വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബവും സഹപ്രവര്‍ത്തകരും. തിരുവനന്തപുരത്തേക്ക് പോകാനായി സ്‌കൂട്ടറില്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടയില്‍ ലോറി ഇടിച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്.

ഈ മാസം 7ന് വൈകീട്ട് എട്ടോടെയായിരുന്നു അപകടം. ലോറി ദേഹത്തു കയറിയാണ് പ്രഭാകരന്‍ മരിക്കുന്നത്. എന്നാല്‍, അതിന് മുന്‍പ് മറ്റൊരു വാഹനം അദ്ദേഹത്തെ ഇടിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നിട്ടും ആദ്യം ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ നല്‍കിയ പ്രഭാകരന്റെ അപകടമരണത്തില്‍ ഇത് ദുരൂഹതകള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് ശശീന്ദ്രന്‍ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ സനല്‍, ജോയ് കൈതാരം എന്നിവര്‍ പറഞ്ഞു.

webdesk13: