X
    Categories: indiaNews

ജോഷിമഠ്‌: പരിതാപകരവും പരിഹാസ്യവുമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ജോഷിമഠില്‍ ഭൂമി താഴ്ന്നുകൊണ്ടിരിക്കുകയും വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യുന്ന പ്രതിഭാസത്തെ സംബന്ധിച്ച് പരിഹാരം കാണുന്നതിന് പകരം ഇതു സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്ന് മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് ഇന്ത്യാഗവണ്‍മെന്റ് നല്‍കിയ നിര്‍ദ്ദേശം വളരെ പരിതാപകരവും പരിഹാസ്യവുമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. ദുരിതമുണ്ടാകുമ്പോള്‍ അവയെ കുറിച്ച് വാര്‍ത്ത പുറത്തുവന്നാല്‍ തങ്ങള്‍ക്ക് മാനഹാനി ഉണ്ടാക്കും എന്ന് കരുതി വസ്തുതകള്‍ മറച്ചു പിടിക്കുന്നത് ക്രൂരമായ ഒരു നടപടിയാണ്. ഈ നടപടി ദേശീയ ദുരന്ത നിവാരണ സംഘം പറഞ്ഞിട്ടുള്ളത്  ISRO ഇത് സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ ഇനിയും ആ നിലയില്‍ തുടരേണ്ടതില്ലന്നാണ്. ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന കണ്ടെത്തലാണ് അവര്‍ക്കുള്ളത് .
എന്നാല്‍ രാജ്യത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിയിക്കുകയും കരുതല്‍ നടപടികള്‍ക്ക് വേണ്ടി മുന്നിട്ടിറുങ്ങുന്നതിന്റെ ഉത്തരവാദിത്വം മനസ്സിലാക്കി ഐഎസ്ആര്‍ നിര്‍വഹിച്ച ഒരു ദൗത്യം തെറ്റായി എന്ന ഒരു വ്യാഖ്യാനമാണിപ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരിക്കുന്നത്.
കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കെ ഇനിയുള്ള വിവരങ്ങള്‍ പുറത്തേക്ക് വിടരുതെന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ നിര്‍ദ്ദേശം വളരെ അപകടകരമാണ് ഒരു ചിന്താഗതിയുടെ ഉപോല്‍പ്പന്നമാണ് . ഈ നടപടിയെ ശക്തമായി അപലപിക്കുന്നു.ബഷീര്‍ പറഞ്ഞു.

 

Chandrika Web: