X

ജോഷിമഠ് റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐ.എസ്.ആര്‍.ഓ: വെബ്‌സൈറ്റില്‍ നിന്ന് നീക്കിയത് സര്‍ക്കാര്‍ അതൃപ്തിയെ തുടര്‍ന്ന്

ന്യൂഡല്‍ഹി: ജോഷിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐഎസ്ആര്‍ഒ. സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് സൂചന. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്ന് വിശദീകരിച്ചു.

2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ ജോഷിമഠ് 5.4 സെന്റീമീറ്റര്‍ താഴ്ന്നതായാണ് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഭൂമി ഇടിഞ്ഞു താഴുന്നതിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു.

webdesk13: