X

‘നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയമില്ല, നിങ്ങളെയാണ് അടിക്കേണ്ടത്’ ; പരാതിക്കാരിയോട് വീണ്ടും കയര്‍ത്ത് ജോസഫൈന്‍

കോഴിക്കോട്: വിവാദ പ്രസ്താവനയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിയോട് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്ത്. വിവാഹ തട്ടിപ്പുകാരനായ ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷന്‍ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി രംഗത്ത് വന്നത്. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞു.

രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാള്‍ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈന്‍ ചോദിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു പരാതി പറയാന്‍ വിളിച്ച മറ്റൊരു സ്ത്രീയോട് എന്നാ പിന്നെ അനുഭവിച്ചോയെന്നു പറയുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Test User: