X

പ്രീമിയര്‍ ലീഗ്; പോഗ്ബയെ ചൊല്ലിയുള്ള അങ്കം മുറുകുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റി തോറ്റു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളുകള്‍ വാങ്ങിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് സിറ്റിക്കാര്‍ തോറ്റത്. ആ മല്‍സരം വിജയിച്ചിരുന്നെങ്കില്‍ പ്രീമിയര്‍ ലീഗ് കിരീടം പെപ് ഗുര്‍ഡിയോളയുടെ സംഘത്തിന് ഉറപ്പിക്കാമായിരുന്നു. ഒരാഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് നാണം കെട്ട് തോല്‍വി സിറ്റിക്കാര്‍ വാങ്ങുന്നത്. രണ്ട് ദിവസം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദ പോരാട്ടത്തില്‍ ആന്‍ഫീല്‍ഡില്‍ വെച്ച് ലിവര്‍പൂളിനോട് മൂന്ന് ഗോള്‍ വാങ്ങി ടീം തകര്‍ന്നിരുന്നു.

മല്‍സരത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇരട്ട ഗോള്‍ സ്‌ക്കോര്‍ ചെയ്ത് പോള്‍ പോഗ്ബയുടെ ചെവിയില്‍ സിറ്റിയുടെ കോച്ച് പെപ് ഗുര്‍ഡിയോള എന്തോ സംസാരിച്ചു.
ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോഗ്ബയെ ചൊല്ലിയുള്ള വാക്‌പോര് മുറുകുന്ന കാഴ്ച്ചയാണ്.

സാധാരണ ഗതിയില്‍ എതിര്‍ നിരയിലെ ഒരു താരത്തോട് പരിശീലകന്മാര്‍ സംസാരിക്കാറില്ല. പക്ഷേ തോറ്റിട്ടും സിറ്റി കോച്ച് ഗുര്‍ഡിയോള പോള്‍ പോഗ്ബയെ വാനോളം പുകഴ്ത്തി സംസാരിച്ചു. ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നത് പോഗ്ബയെ പുതിയ സീസണില്‍ സിറ്റിയിലേക്ക് കൊണ്ട് പോവാനുള്ള സൂത്രവിദ്യയാണ് ഗുര്‍ഡിയോള സ്വീകരിക്കുന്നത് എന്നാണ്. യുനൈറ്റഡ് കോച്ച് ഹൗസേ മോറിഞ്ഞോയുമായി പോഗ്ബ നല്ല ബന്ധത്തില്ലല്ല. പല മല്‍സരങ്ങളിലും അദ്ദേഹത്തിനെ മോറിഞ്ഞോ ബെഞ്ചിലിരുത്താറുണ്ട്. പക്ഷേ നിര്‍ണായക മാഞ്ചസറ്റര്‍ ഡെര്‍ബിയില്‍ രണ്ട് ഗോള്‍ നേടിയ പോഗ്ബയെ യുനൈറ്റഡ് വിട്ടുകൊടുക്കുമോ എന്നത് വ്യക്തമല്ല.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോസ് ജോസ് മൗറീഞ്ഞോ സംഭവം കാര്യമാക്കുന്നില്ല. പോള്‍ പോഗ്ബയെ ചൊല്ലിയുള്ള പെപ് ഗ്വാര്‍ഡിയോളയുടെ അവകാശവാദം താന്‍ കാര്യമാക്കുന്നില്ലെന്നാണ് മൗറീഞ്ഞോ മാധ്യമങ്ങളോട് പ്രതികരിച്ചത്.

chandrika: