X

‘യുഡിഎഫിനെ വഞ്ചിച്ചിട്ടില്ല’; ജോസ് കെ മാണി

കോട്ടയം: കോണ്‍ഗ്രസിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എംപി. യുഡിഎഫിനെതിരെ നിലപാടെടുത്ത ജോസ് വിഭാഗം കോണ്‍ഗ്രസിനെ വഞ്ചിച്ചെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു മറുപടി നല്‍കുകയായിരുന്നു ജോസ് കെ. മാണി.

‘നാല്‍പതു വര്‍ഷം ഒപ്പംനിന്ന യുഡിഎഫിനെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്നും യുഡിഎഫിലെ എല്ലാ ധാരണകളും ഇന്നോളം കേരള കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാ തോല്‍വി സംബന്ധിച്ച് അന്വേഷണം നടത്താനുള്ള ആവശ്യം ചര്‍ച്ച ചെയ്തില്ല. പദവികള്‍ രാജി വയ്‌ക്കേണ്ട കാര്യമില്ല. കെഎം മാണിയുടെ മരണ ശേഷം കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ ഗൂഢാലോചന പുറത്തു വന്നു. കെ.എം. മാണിയുടെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Test User: