കോട്ടയം: യുഡിഎഫ് വിട്ട സാഹചര്യത്തില്‍ രാജ്യസഭാഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി. ഇനി മുതല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.യുഡിഎഫ് പുറത്താക്കിയ ശേഷം തങ്ങള്‍ സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ യുഡിഎഫില്‍ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടതെന്ന് ജോസ് കെ മാണി ആരോപിച്ചു. മാണിയുടെ രാഷ്ട്രീയത്തെയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവന്നും ജോസ് കെ. മാണി പറഞ്ഞു.
മാണി സാര്‍ അസുഖബാധിതനായപ്പോള്‍ തന്നെ പിജെ ജോസഫ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെന്ന് ജോസ് ആരോപിച്ചു. ചെയര്‍മാന്‍ സ്ഥാനത്തിനും, ലോക്സഭാ സീറ്റിനും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിനും അദ്ദേഹം അവകാശവാദമുന്നയിച്ചു. തന്നെ അദ്ദേഹം വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ മാണി ആരോപിച്ചു.
യുഡിഎഫ് രൂപീകരിക്കാന്‍ നേതൃത്വം കൊടുത്ത മാണി സാറിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.