കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജോസ് പക്ഷത്തിന് 13 സീറ്റ് നല്‍കാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയിലെത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് എന്‍സിപി അറിയിച്ചു.
പാലാ സീറ്റ് ജോസ് പക്ഷത്തിന് വിട്ട് നല്‍കുകയാണെങ്കില്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാം എന്ന വാഗ്ദാനവും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോസ് പക്ഷത്തിന് 13 സീറ്റ് നല്‍കുന്നതില്‍ സിപിഐയിലും വലിയ അമര്‍ഷം ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിലവിലെ എംഎല്‍എ മാണി സി കാപ്പനെ അവഗണിച്ച് ജോസ് കെ മാണി പക്ഷത്തിന് സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐ നിലപാട്.
എല്‍ഡിഎഫിന് പാലാ സീറ്റ് പിടിച്ചെടുത്ത് നല്‍കിയ മാണി സി കാപ്പനെ തള്ളി ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പാലാ സീറ്റ് ജോസ് പക്ഷത്തിന് പ്രധാനമാണെന്ന് മുമ്പ് തന്നെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.