തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തന്നെ മത്സരിക്കും. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്കാന് എല്‍ഡിഎഫ് തീരുമാനിച്ചു. ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്.
യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ മാണി തന്നെ രാജിവച്ച സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടേക്ക് വീണ്ടും മത്സരിക്കുകയാണ് ജോസ് കെ മാണി.
നേരത്തെ ഇതേ സ്ഥാനം ഒഴിഞ്ഞ് എല്‍ഡിഎഫിലേക്ക് പ്രവേശിച്ച ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ചിരുന്നു. ഇതില്‍ പരാജയപ്പെട്ടു. ഇതോടെയാണ് രാജ്യസഭയിലേക്ക് തന്നെ ജോസ് കെ മാണി വീണ്ടും മടങ്ങുന്നത്.