മെല്‍ബണ്‍: മകനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന മാത്യൂ ഹെയ്ഡന് ഗുരുതര പരുക്ക്. സര്‍ഫിംഗിനിടെ തിരമാലകളില്‍പ്പെട്ടു പോയ ഹെയ്ഡന് തലക്കും നട്ടെല്ലിനും കാര്യമായ പരുക്കുണ്ട്. ഇന്‍സ്റ്റഗ്രം സന്ദേശം വഴി ഹെയ്ഡന്‍ തന്നൊണ് അപകടകാര്യം ലോകത്തെ അറിയിച്ചത്. ആസ്പത്രിയില്‍ കിടക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ഫിംഗില്‍ കമ്പക്കാരനാണ് ഹെയ്ഡന്‍. മകനൊപ്പം തിരമാലകള്‍ക്കിടയിലുടെ ഊളിയിടുന്നതിനിടെയാണ് പരുക്ക്. സര്‍ഫിംഗിനിടെ തലക്ക് വന്ന് എന്തോ ഇടിച്ചതായാണ് ഹെയ്ഡന്‍ പറയുന്നത്. ഉടന്‍ തന്നെ കരക്ക് എത്താനായെങ്കിലും പിന്നീടാണ് പരുക്ക് ഗുരുതരമാണെന്ന് മനസ്സിലായത്. സ്‌കാനിംഗിലാണ് നട്ടെല്ലിനും പരുക്ക് കണ്ടത്. വേഗം സുഖം പ്രാപിക്കാന്‍ കഴിയുമെന്നും എല്ലാ പിന്തുണക്കും നന്ദിയുണ്ടെന്നും എഴുതിയ ഹെയ്ഡന്‍ ഇനിയും സര്‍ഫിംഗിനിറങ്ങുമെന്നും പറഞ്ഞു. കടല്‍ തന്നത് കടല്‍ തന്നെ എടുക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
അതിനിടെ ഹെയ്ഡന്റെ തലക്ക് പറ്റിയ പരുക്കിനെ ട്രോളി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സ് രംഗത്തെത്തി. ഹൈഡന്റെ തലക്ക് പറ്റിയ മുറിവിനെ തമിഴ്‌നാട് മാപ്പുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു റോഡോസിന്റെ അഭിപ്രായ പ്രകടനം. ഹെയ്ഡന്റെ പോസ്റ്റിന് താഴെ തമാശ രൂപേണ കമന്റായിയായിരുന്നു റോഡ്‌സിന്റെ ട്രോള്‍.
തമിഴ്‌നാട് തീരത്തിന്റെ ഭൂപടമാണോ നിങ്ങള്‍ നെറ്റിയില്‍ വരച്ചിരിക്കുന്നത്? ചില ആളുകള്‍ക്ക് വളരെ ലളിതമായി ടാറ്റൂകള്‍ ലഭിക്കുമെന്നും, അദ്ദേഹം കുറിച്ചു. പരുക്കേറ്റ മാത്യൂ ഹെയ്ഡനെ പൂര്‍ണമായി ബഹുമാനിച്ചുകൊണ്ടായിരുന്നു ചിത്രത്തെക്കുറിച്ചുള്ള റോഡ്‌സിന്റെ കമന്റ്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നെ സൂപ്പര്‍ കിങ്‌സില്‍ കളിച്ചിരുന്നു കാലത്ത് ഹെയ്ഡന് വലിയ തോതില്‍ തമിഴ് ആരാധകര്‍ ഉണ്ടായിരുന്നു. ഇത് സൂചിപ്പിച്ചാവാം റോഡ്‌സിന്റെ ട്രോള്‍ എന്നാണ് വിലയിരുത്തല്‍.
ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു മാത്യു ഹെയ്ഡന്‍. കളി നിര്‍ത്തിയതിന് ശേഷം ടെലിവിഷന്‍ കമന്റേറ്ററായി അദ്ദേഹം സജീവ ക്രിക്കറ്റിലുണ്ടായിരുന്നു.