X

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് ജോജു ജോര്‍ജ്

കൊച്ചി: പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്ത് നടന്‍ ജോജു ജോര്‍ജ്. ഏറെ ഫോളോവേഴ്‌സുള്ള ജോജുവിന്റെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം പേജുകളാണ് ഡിലീറ്റ് ചെയ്തത്. ഹാക്ക് ചെയ്തതാണെന്ന് ആദ്യം പല കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അക്കാര്യം ജോജുവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഏജന്‍സി നിഷേധിച്ചു. ജോജുവിന്റെ ആവശ്യപ്രകാരം പേജുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് ഏജന്‍സി ഔദ്യോഗികമായി അറിയിച്ചു.

ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നില്ലെന്ന് നടന്‍ തീരുമാനിച്ചു. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസുകളില്‍ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ ഇനി ഒന്നും പങ്കുവക്കാനില്ലെന്നും ജോജു പറഞ്ഞു.

ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനു നേരെ കഴിഞ്ഞ ദിവസം ജോജു പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

web desk 1: