സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതായി വ്യോമസേന സ്ഥിരീകരിച്ചു.തമിഴ്നട്ടില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്ലാണ് അദ്ദേഹം മരണപ്പെട്ടത്.
മുൻപ് മരിച്ച 13 പേരുടെ കൂട്ടത്തിലാണ് ബിബിന്‍ റാവത്തിനെ ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രക്ഷപെട്ടിട്ടുണ്ട്.
നിക്കത്താനാവാത്ത നഷ്ടമാണ് ബിപിന്‍ റാവത്തിന്റെ മരണമെന്ന് സംഭവത്തില്‍ പ്രതിരോധമന്ത്രി രാജനാഥ് സംഗ് ദുഃഖം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽഗാന്ധി എന്നിവരും ദുഃഖം പ്രകടിപ്പിച്ചിട്ടുണ്ട്.
ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13 ആളുകളും കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ് എന്നിങ്ങനെ 14 പെർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
- 3 years ago
Test User